IndiaLatest

ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ‘ഛെല്ലോ ഷോ’യും ‘ആര്‍ആര്‍ആര്‍’ ഗാനവും

“Manju”

95-ാമത് ഓസ്‍കര്‍ അവാര്‍ഡിനായി ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’ എന്നിവ ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ പുരസ്കാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ഛെല്ലോ ഷോ’ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയില്‍ അവസാന 15 ല്‍ ഇടം നേടി. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിനുള്ള പട്ടികയില്‍ ‘ആര്‍ആര്‍ആര്‍’ ഇടം നേടി.

പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭവേഷ് ശ്രീമാലി, റിച്ച മീന, ദീപന്‍ റാവല്‍, പരേഷ് മേത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 20-ാമത് ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പാന്‍ നളിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

നാട്ടു നട്ടു’ എന്ന ഹിറ്റ് ഗാനം മികച്ച ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിന്റെ അവസാന 15 ല്‍ ഇടം നേടി. എം.എം. കീരവാണിയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസും രാഹുല്‍ കലാ ഭൈരവയുമാണ്.

Related Articles

Back to top button