EntertainmentKeralaLatest

ഇനി ഉപ്പും മുളകുമില്ല, എരിവും പുളിയും വരും

“Manju”

മിനിസ്‌ക്രീനില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ തകര്‍ത്ത് വാരിയ പരമ്ബരയായിരുന്നു ഉപ്പും മുളകും. ബിജു സോപാനവും നിഷ സാരംഗും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പരമ്ബര പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
എന്നാല്‍ വീണ്ടും ഉപ്പും മുളകും ആരംഭിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സീ കേരളത്തിലായിരിക്കും സംപ്രേക്ഷണം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരമ്ബരയില്‍ ലച്ചുവും ഉണ്ടാകും.
എരിവും പുളിയും എന്ന പരമ്ബരയില്‍ അച്ചായന്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നതെന്നാണ്. അച്ചായനും അച്ചായത്തിയുമായ് ബിജു സോപാനവും നിഷ സാരംഗും എത്തുമ്ബോള്‍ ലച്ചുവും പരമ്ബരയില്‍ ഉണ്ടായേക്കും. നടന്‍ ജോണി ആന്റണിയുമായി ഉപ്പും മുളകും താരങ്ങള്‍ നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ ജോണിയും പരമ്ബരയില്‍ ഉണ്ടാകുമോ എന്ന സംശയത്തിലാണ്. എന്തായാലും എരിവും പുളിയും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Related Articles

Back to top button