IndiaLatest

മാലിക്ക് വേ​ഗത കുറയ്ക്കേണ്ടതുണ്ടോ…?

“Manju”

കഴിഞ്ഞ ഐപിഎല്ലിനിടെ വലിയ ശ്രദ്ധ നേടിയ താരമാണ് പേസറായ ഉമ്രാന്‍ മാലിക്. അതിവേ​ഗതയിലുള്ള പന്തുകളായിരുന്നു ഉമ്രാന്റെ പ്രത്യേകത.മണിക്കൂറില്‍ 150-കിലോമീറ്ററിലേറെ വേ​ഗതയില്‍ തുടര്‍ച്ചയായി പന്തുകളെറിയാന്‍ ഉമ്രാന് സാധിച്ചിരുന്നു.മികച്ച വേ​ഗതയില്‍ പന്തെറിയുമ്ബോഴും ഉമ്രാന്‍, വല്ലാതെ റണ്‍സ് വഴങ്ങുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം കിട്ടി. എന്നാല്‍ ദേശീയ ടീമില്‍ പ്രതീക്ഷിച്ച മികവ് ഇതുവരെ പുറത്തെടുക്കാന്‍ ഉമ്രാന് സാധിച്ചില്ല. മികച്ച വേ​ഗത കൈമുതലാണെങ്കിലും പന്തില്‍ നിയന്ത്രണം നഷ്ടമാകുന്നതാണ് ഉമ്രാന് തിരിച്ചടിയാകുന്നത്. ഈ സാഹചര്യത്തില്‍ താരം വേ​ഗത കുറച്ച്‌, പന്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന വാദമുയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതിഹാസതാരം ​ഗ്ലെന്‍ മ​ഗ്രാത്തിന് എതിരഭിപ്രായമാണുള്ളത്. പന്ത് നിയന്ത്രിക്കാനായി പേസര്‍മാര് വേ​ഗത കുറയ്ക്കുന്നത് തനിക്ക് വെറുപ്പാണെന്നാണ് മ​ഗ്രാത്ത് പറയുന്നത്. ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉമ്രാന്റെ കളി ഞാന് അധികം കണ്ടി‌ട്ടില്ല, എങ്കിലും അദ്ദേഹം വളരെ മികച്ച വേ​ഗതയില്‍ പന്തെറിയുന്നത് നല്ലതാണ്, ഇത്രയും വേ​ഗതയില്‍ പന്തെറിയാന്‍ അധികമാര്‍ക്കും കഴിയില്ല, മണിക്കൂറില്‍ 150-കിലോമീറ്ററിലധികം വേ​ഗതയില്‍ പന്തെറിയാന്‍ ആര്‍ക്കും ആരേയും പഠിപ്പിക്കാന്‍ കഴിയില്ല, അത് സ്വാഭാവികമായി ലഭിക്കുന്ന കഴിവാണ്, പന്തില്‍ കൂടുതല്‍ നിയന്ത്രണം കിട്ടാനായി പേസര്‍മാര്‍ ​വേ​ഗത കുറയ്ക്കുന്നതിനോട് എനിക്കെതിര്‍പ്പാണ്, അതിനുപകരമായി നെറ്റ്സില്‍ കൂടുതല്‍ സമയം ചിലവഴിച്ച്‌ കഠിനാ​ധ്വാനം ചെയ്ത്, മികച്ച വേ​ഗതയിലും പന്ത് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്, മ​ഗ്രാത്ത് പറഞ്ഞു.

Related Articles

Back to top button