KeralaLatest

ഭീതി പരത്തി കാട്ടാനക്കൂട്ടവും കടുവയും; ഇടുക്കിയില്‍ ആറിടത്ത് ആനയിറങ്ങി, പശുവിനെ കൊന്ന് കടുവ

“Manju”

മൂന്നാര്‍: ഇടുക്കിയെ വിറപ്പിച്ച് വന്യജീവികള്‍. ജില്ലയില്‍ ആറിടങ്ങളില്‍ കാട്ടാന ഇറങ്ങി. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മൂന്നാറില്‍ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ചിന്നക്കനാലില്‍ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി.

ചിന്നക്കനാലില്‍ സിങ്കുകണ്ടത്ത് വീടിനു നേരെ ചക്കക്കൊമ്പന്‍ ആക്രമണം നടത്തി. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. അടിമാലി നേര്യമംഗലം റോഡില്‍ ആറാം മൈലിലും ആനയിറങ്ങി. കൊച്ചി ധനുഷ്‌കോടി ദേശീയപാതക്കു സമീപമാണ് ആന ഇറങ്ങിയത്. ദേവികുളത്ത് ആറ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആനകളെ വനംവകുപ്പ് സംഘം തുരത്തി. കുണ്ടള ഡാമിനോടു ചേര്‍ന്ന് മൂന്നു ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്.

ഇടമലക്കുടിയില്‍ സൊസൈറ്റി കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. ആനകളുടെ ആക്രമണത്തിന് പുറമേ മൂന്നാറില്‍ കടുവയിറങ്ങിയതും ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവിനെയാണ് ആക്രമിച്ച് കൊന്നത്. വനംവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ വലിയ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പ്രദേശങ്ങള്‍ പരിശോധിച്ച് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

ഒരാഴ്ചയായിട്ട് ആനകള്‍ വൈകുന്നേരം ആകുമ്പോള്‍ ജനവാസമേഖലയിലെത്തുന്നു. ജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഫെന്‍സിം?ഗിങ്ങിനായി സര്‍വേ എടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. അരിക്കൊമ്പനെ കൊണ്ടു പോയത് പോലെ ചക്കക്കൊമ്പനെ മാറ്റണം. ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.

 

Related Articles

Back to top button