International

നേപ്പാളിൽ ചൈനക്കെതിരെ കടുത്ത പ്രതിഷേധം

“Manju”

കഠ്മണ്ഡു : ചൈനയുടെ അധിനിവേശത്തിനെതിരെ നേപ്പാളിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. ഹിമാലയൻ പ്രവിശ്യകളോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങളിലെ പ്രദേശങ്ങൾ പിടിച്ചടക്കാൻ വർഷങ്ങളായി ചൈന ശ്രമം നടത്തുകയാണ്. ഇതിനെതിരെയാണ് നേപ്പാളിലെ ജനങ്ങളും സാമൂഹ്യ സംഘടനകളും തെരുവിലിറങ്ങിയത്. നേപ്പാളിലെ പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

വർഷങ്ങളായി, രാഷ്‌ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ മാർഗങ്ങളിലൂടെ നേപ്പാളിലെ അതിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. നേപ്പാളിലെ ഹുംല ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനാണ് ചൈനയുടെ നീക്കം. ഇതിനെതിരെയാണ് ജനങ്ങൾ പ്രതിഷേധിച്ചത്.

രാജ്യത്തിന്റെ രാഷ്‌ട്രീയ-സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്ന ചൈനയെ അപലപിച്ചുകൊണ്ട് നേപ്പാളിലെ സ്വതന്ത്ര നാഗരിക് ഗ്രൂപ്പ് കാഠ്മണ്ഡുവിൽ പ്രതിഷേധം സംഘടിപ്പിച്ചു. നേപ്പാളിന്റെ മണ്ണിൽ കയറിക്കൂടാനുള്ള ചൈനയുടെ തന്ത്രത്തിനെതിരെയാണ് ഇവർ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. ‘ചൈനയുടെ ഇടപെടൽ നിർത്തുക, അതിർത്തി കയ്യേറ്റം അവസാനിപ്പിക്കുക, ചൈനയിലുള്ള നേപ്പാളി വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യം ഒരുക്കുക’ എന്നെഴുതിയ ബോർഡുകളും പ്ലക്കാർഡുകളും പിടിച്ചുകൊണ്ട് ഇവർ തെരുവിലിറങ്ങി.

നേപ്പാളിലെ വിവിധ സർക്കാരുകളും ചൈനയുമായി നേരത്തെ നിരവധി കരാറുകളിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതെല്ലാം ചൈന മുതലെടുക്കുകയാണ് ചെയ്തത്. ഇരു രാജ്യങ്ങളുടേയും അതിർത്തി തുറക്കാമെന്നും കച്ചവടം നടത്താമെന്നും വാഗ്ദാനം നൽകിയിരുന്നെങ്കിലും അതൊന്നും തന്നെ ഇന്നുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.

Related Articles

Back to top button