InternationalLatest

ഒക്ടോബറോടെ കോവിഡ് വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി

“Manju”

സിന്ധുമോള്‍ ആര്‍

ഒക്ടോബറോടെ കോവിഡ് 19 വാക്സിനുകള്‍ ലഭ്യമാക്കുമെന്ന അവകാശവാദവുമായ മരുന്നു കമ്പനി. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ഫിസർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് വാക്സിൻ സെപ്റ്റംബറോടെ ആയിരക്കണക്കിന് ആളുകളിൽ പരീക്ഷിക്കുമെന്നും എല്ലാ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയാൽ ഒക്ടോബറിൽ വാക്സിൻ വ്യാപകമായി ലഭ്യമാക്കുമെന്നുമാണ് കമ്പനി ചെയർമാൻ ആൽബർട്ട് ബോര്‍ല അറിയിച്ചത്.

BNT162 എന്ന വാക്സിന്‍റെ ആദ്യ ഡോസ് ജർമനിയിൽ മനുഷ്യരിൽ പരീക്ഷിച്ചുവെന്ന് ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ 360 പേരിൽ വാക്സിൻ പരീക്ഷിക്കാനാണ് ഫിസർ തീരുമാനിച്ചിരിക്കുന്നതെന്നും CNBC റിപ്പോർട്ട് ചെയ്യുന്നു. വാക്സിന്‍റെ നാല് തരം ഘടനകൾ കമ്പനി പരീക്ഷിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായത് കണ്ടെത്തി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് തീരുമാനം.
വിജയകരമായി പ്രവർത്തിച്ച വാക്സിൻ ഘടന പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടത്തിൽ ആയിരക്കണക്കിന് ആളുകളിലാകും പരീക്ഷിക്കുക. ഇതിനു ശേഷം ഒക്ടോബറോടെ വാക്സിന്‍റെ ലക്ഷകണക്കിന് ഡോസുകൾ നിർമ്മിച്ച് പുറത്തിറക്കാനാണ് തീരുമാനം. 2021 ഓടെ ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

നിരവധി കമ്പനികളാണ് കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി മത്സരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇതുവരെ 120ൽ അധികം കോവിഡ് വാക്സിനുകളാണ് ലോകമെമ്പാടും നിന്നായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Related Articles

Back to top button