KeralaLatestThiruvananthapuram

നീറ്റ് പരീക്ഷക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷ എഴുതാനായി വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ കേരളത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

വിദേശത്ത് നിന്ന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും ഹോട്ട്സ്പോട്ട്, കണ്ടെയിന്‍മെന്‍റ് സോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായി പ്രത്യേക ക്ലാസ് മുറികളില്‍ ഇരിപ്പിടം തയാറാക്കണം. പരീക്ഷാ നടത്തിപ്പുകാര്‍ മാസ്കും കൈയ്യുറയും ധരിക്കണമെന്നും പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

Related Articles

Back to top button