IndiaLatest

കാലാവധി കഴിഞ്ഞ ‘ഹെല്‍ത്ത് ഡ്രിങ്ക്’ കുടിച്ച്‌ 11കാരന്‍ മരിച്ചു

“Manju”

ചെന്നൈ: മധുരൈ അളഗനല്ലൂരില്‍ കാലാവധി കഴിഞ്ഞ ‘ഹെല്‍ത്ത് ഡ്രിങ്ക്’ കുടിച്ച്‌ 11കാരന്‍ മരിച്ചു. ഗുണ(11) യാണ് മരിച്ചത്. വീടിന് മുന്നില്‍ കൂട്ടുകാര്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയാണ് കാലാവധി കഴിഞ്ഞ ഹെല്‍ത്ത് ഡ്രിങ്കിന്റെ പൊടി കുട്ടി കഴിച്ചതെന്ന് അച്ഛന്‍ ആരോപിക്കുന്നു. രുചി വ്യത്യാസം തോന്നിയ കൂട്ടുകാര്‍ പൊടി തുപ്പികളഞ്ഞു. ഗുണ മുഴുവനും കഴിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതിന് പിന്നാലെ ഗുണ ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തലകറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Back to top button