IndiaLatest

ഇന്ത്യന്‍ വാക്‌സിനുകള്‍ പുതിയ കൊറോണ വകഭേദങ്ങള്‍ക്കും ഫലപ്രദം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്‌സിനുകള്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ക്കും ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് കൊറോണ കേസുകളില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണ് മന്ത്രി വ്യക്തമാക്കി.

രണ്ടാം കൊറോണ മഹാമാരിയുടെ സമയത്ത് 150- ലധികം രാജ്യങ്ങളാണ് ഇന്ത്യന്‍ വാക്‌സിനുകള്‍ പ്രയോജനപ്പെടുത്തിയത്. കുറഞ്ഞ നിരക്കിലാണ് വാക്‌സിനുകള്‍ ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയത്. രാഷ്‌ട്രീയ നേതാക്കള്‍ റാലികള്‍ നടത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പൗരന്‍മാരുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button