KeralaLatest

മമ്മൂട്ടി ചിത്രം വണ്ണില്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപി

“Manju”

ശ്രീജ.എസ്

മുഖ്യമന്ത്രി കടയ്​ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ‘വണ്‍’ എന്ന ചിത്രത്തില്‍ പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയനന്ദനായി മുരളി ഗോപി. മുരളി ഗോപിയുടെ പിറന്നാള്‍ ദിനമായ ഇന്ന്​ അദ്ദേഹത്തിന്റെ കാരക്​ടര്‍ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്​ബുക്കില്‍ പങ്കുവെച്ചു.

പ്രിയപ്പെട്ട മുരളി ഗോപിക്ക്​ പിറന്നാള്‍ ദിനാശംസകള്‍. വണ്‍’ എന്ന ചിത്രത്തിലെ പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയാനന്ദനായി അദ്ദേഹത്തെ നിങ്ങള്‍ക്ക്​ മുമ്പില്‍ അവതരിപ്പിക്കാനായതില്‍ സന്തോഷമെന്നും മമ്മൂട്ടി അടിക്കുറിപ്പായി എഴുതി. മമ്മൂട്ടിക്കൊപ്പം സ്​ക്രീന്‍ പങ്കിടാന്‍ സാധിച്ചത്​ ഒരു അംഗീകാരമായി കരുതുന്നതായി മുരളി ഗോപി ഫേസ്​ബുക്കില്‍ കുറിച്ചു.

വലിയ കാര്‍ക്കശ്യക്കാരനായ പ്രതിപക്ഷ നേതാവിന്റെ വേഷത്തിലാണ്​ മുരളി ഗോപി വണ്ണില്‍ അഭിനയിക്കുന്നത്. ​പൊളിറ്റിക്കല്‍ എന്റര്‍ടൈനര്‍ സ്വഭാവത്തിലുള്ള ചിത്രം ‘ചിറകൊടിഞ്ഞ കിനാവുകള്‍’ സംവിധാനം ചെയ്​ത സന്തോഷ്​ വിശ്വനാഥാണ്​ ഒരുക്കുന്നത്​. ബോബിസഞ്​ജയ്​ ടീമിന്റതാണ്​ തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വണ്‍ നിര്‍മ്മിക്കുന്നത്​. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.

 

Related Articles

Back to top button