KeralaLatest

സന്യാസദീക്ഷ വാര്‍ഷികം പുഷ്പസമര്‍പ്പണം നാലാം ദിവസവും തുടരുന്നു.

“Manju”

പോത്തൻകോട് : ഗുരുധര്‍മ്മപ്രകാശ സഭയുടെ ഇന്നത്തെ (29-09-2022 വ്യാഴം) പുഷ്പസമര്‍പ്പണം വൈകിട്ട് 7.00 ന് പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. സന്യാസദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായി നടന്നുവരുന്ന പുഷ്പസമര്‍പ്പണത്തിന്റെ നാലാനം ദിനമാണ് ഇന്ന്. പര്‍ണ്ണശാലയില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ പ്രാര്‍ത്ഥനാനിരതരായി സന്ന്യാസസംഘവും നിയുക്തരായ സന്യാസിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പുഷ്പസമര്‍പ്പണം നടത്തിയതിനുശേഷം പ്രാര്‍ത്ഥനാലയം വലംവെച്ച് പ്രാര്‍ത്ഥിച്ചു. ഗുരുപാദ നമസ്കാരത്തിനായി സഹകരണമന്ദിരത്തിലെത്തി. രാത്രി 8 ന് ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി സംസാരിക്കും. നാളെ രാവിലെ നിത്യേനയുള്ള ചടങ്ങുകള്‍ക്ക് ശേഷം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍ ഹാളില്‍ ജനനി കല്പന ജ്ഞാനതപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി എന്നിവര്‍ ഗുരുവുമായുള്ള തങ്ങളുടെ അനുഭവം പങ്കുവെച്ച് സംസാരിക്കും. ആരോഗ്യ സംരക്ഷണം ഹോമിയോയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി ഭാനുപ്രകാശ ജ്ഞാനതപസ്വി സംസാരിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍ തുടരും. രാത്രി 8 ന് നടക്കുന്ന സത്സംഗത്തില്‍ പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button