KeralaLatest

മു​ന്‍ ഗ​വ​ര്‍​ണ​ര്‍ വേ​ദ് മ​ര്‍​വ അ​ന്ത​രി​ച്ചു

“Manju”

ശ്രീജ.എസ്

 

പ​നാ​ജി: ഡ​ല്‍​ഹി മു​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റും മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വേ​ദ് മ​ര്‍​വ (87) അ​ന്ത​രി​ച്ചു. ഗോ​വ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്ത് ദി​വ​സം മു​മ്ബ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഗോ​വ​യി​ലാ​യി​രി​ക്കും സം​സ്കാ​രം. ശൈ​ത്യ​കാ​ല​ത്ത് അ​ദ്ദേ​ഹം ഭാ​ര്യ​യോ​ടൊ​പ്പം ഗോ​വ​യി​ല്‍ താ​മ​സി​ക്കു​മാ​യി​രു​ന്നു. ഈ ​ശൈ​ത്യ​കാ​ല​ത്തും ഗോ​വ​യി​ലെ​ത്തി​യ മ​ര്‍​വ​യ്ക്കും ഭാ​ര്യ​ക്കും ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 1985 മു​ത​ല്‍ 88 വ​രെ മ​ര്‍​വ ഡ​ല്‍​ഹി പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്നു. മ​ണി​പ്പു​ര്‍, ജാ​ര്‍​ഖ​ണ്ഡ്, മി​സോ​റം സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ര്‍​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 1989ല്‍ ​പ​ദ്മ ശ്രീ ​പു​ര​സ്കാ​രം ന​ല്‍​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 1947ല്‍ ​പാ​ക്കി​സ്ഥാ​നി​ലെ പെ​ഷാ​വ​റി​ല്‍ നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു മ​ര്‍​വ​യു​ടെ കു​ടും​ബം.

Related Articles

Back to top button