IndiaLatest

കേസെടുത്ത് വനംവകുപ്പ്

“Manju”

ഗൂഡല്ലൂര്‍: പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു.
കമ്മാത്തിയിലെ സുശീല (18)യുടെ പേരിലാണ് പരാതിക്കാരിയെതന്നെ പ്രതിയാക്കി വനപാലകര്‍ കേസെടുത്തിരിക്കുന്നത്. ഗൂഡല്ലൂര്‍ ഗവ. നവംബര്‍ 30-ന് രാത്രി എട്ടരയോടെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.ബി.എസ്. വിദ്യാര്‍ഥിയായ പെണ്‍കുട്ടി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.മൈസൂരു ഹൈവേയിലെ പുത്തൂര്‍വയല്‍ റോഡില്‍ സെമറിറ്റന്‍ ആശുപത്രിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ സുശീലയ്ക്ക് നെറ്റിക്കും ക്ഷതമേറ്റു. വലതുകൈക്കും ഇടതുകാലിനും പരിക്കുണ്ട്. കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജിലാണ് സുശീല ചികിത്സതേടിയിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിയാതായതോടെ, പെണ്‍കുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് വനംവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Related Articles

Back to top button