IndiaLatest

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം സെഷന്‍ ആരംഭിച്ചു

“Manju”

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ ആരംഭിച്ചു. കൊറോണ മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. രാജ്യസഭ രാവിലെ 9 മണി മുതല്‍ 12 മണി വരെയും ലോക്സഭ 4 മണി മുതല്‍ 10 മണിവരെയുമാണ് ചേരുന്നതെന്ന് സ്പീക്കര്‍ ഓം ബിര്‍ല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഏപ്രില്‍ എട്ടിനാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ അവസാനിക്കുന്നത്. ജനുവരി 29 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ഫെബ്രുവരി 29 നാണ് അവസാനിച്ചത്. ധനകാര്യ ബില്ലും 2021-22 വര്‍ഷത്തേക്കുള്ള ഗ്രാന്റുകള്‍ക്കായുള്ള വിവിധ സഭാ നടപടികള്‍ പൂര്‍ത്തീകരിക്കാനുമാണ് രണ്ടാം സെഷനില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്‍, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ബില്‍, ഇലക്‌ട്രിസിറ്റി ഭേദഗതി ബില്‍, ക്രിപ്റ്റോ കറന്‍സി, ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍ എന്നീ ബില്ലുകള്‍ പാസാക്കാനായി സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button