IndiaLatest

റെയ്ഡ് ഭയന്ന് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി

“Manju”

ഡല്‍ഹി ; ജയില്‍ വാര്‍ഡന്‍മാര്‍ റെയ്ഡിനെത്തിയതിനെ തുടര്‍ന്ന് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വാര്‍ഡന്‍മാര്‍ റെയ്ഡിനെത്തിയത്. ഇതിനിടെയാണ് മൊബൈല്‍ വിഴുങ്ങിയതെന്ന് ജയില്‍ ഡി.ജി സന്ദീപ് ഗോയല്‍ വ്യക്തമാക്കി.

ഫോണ്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ഇയാളെ ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മൊബൈല്‍ ഫോണ്‍ ഇപ്പോഴും ഇയാളുടെ വയറ്റിലുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button