InternationalLatest

സത്യ നദെല്ലയ്ക്ക് യുഎസില്‍ പത്മഭൂഷണ്‍ സമ്മാനിച്ചു

“Manju”

വാഷിംഗ്ടണ്‍: പത്മ ഭൂഷണ്‍ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല. സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാങ്കേതിക വിദ്യ കൂടുതല്‍ പ്രയോജനകരമാകാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നാദെല്ല പറഞ്ഞു.

വരുന്ന ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.ടി.വി.നാഗേന്ദ്ര പ്രസാദില്‍ നിന്നും ഔദ്യോഗികമായി പുരസ്‌കാരം ഏറ്റുവാങ്ങി.പത്മഭൂഷണ്‍ ലഭിച്ചതിലും നിരവധി പേരുടെ അംഗീകാരം ലഭിച്ചതിലും അഭിമാനമുണ്ടെന്നും ഇനിയും രാജ്യത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് നദല്ലെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന്റെ വികസനത്തില്‍ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ പാതയെ കുറിച്ചും ആഗോള തലത്തില്‍ മെച്ചപ്പെട്ട നിലയിലേക്ക് ഇന്ത്യ ഉയരാനുള്ള സാദ്ധ്യതകളെ സംബന്ധിച്ചും അദ്ദേഹവുമായി ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. സാമ്പത്തിക, സാമൂഹിക, സാങ്കേതികപരമായ മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഡോ പ്രസാദുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നാദെല്ല പറഞ്ഞു.

Related Articles

Back to top button