വി.എം.സുരേഷ്കുമാർ
വടകര: കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മണിയൂര്‍ സ്വദേശി മരിച്ചു. മന്തരത്തൂര്‍ പാലിച്ചേരി അശോകനാണ് (55) മരിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ പെരിന്തല്‍മണ്ണ സൈറ്റില്‍ ജോലി ചെയ്യുകായിരുന്ന അശോകന് ചെറിയ അപകടത്തെ തുടര്‍ന്നു നാട്ടില്‍ വന്നതായിരുന്നു. ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു 28നു മണിയൂര്‍ പിഎച്ച്സിയില്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: കേളപ്പന്. മാതാവ്: ജാനു. ഭാര്യ: ശ്രീജ. മക്കള്‍: ആര്യഅശോകന്, ആദിത്ത്. മരുമകന്: സനോഷ് (വില്യാപ്പള്ളി). സഹോദരങ്ങള്‍: രമണി, പ്രദീപന്, രജനി, സജിത്ത്.