KeralaLatest

ഗുരുവിന് ഭേദവ്യത്യാസങ്ങളില്ല എല്ലാവരും തുല്യര്‍- ജനനി കൃപ ജ്ഞാന തപസ്വിനി

“Manju”

പോത്തന്‍കോട് : ഗുരുവിന് ഗൃഹസ്ഥാശ്രമി എന്നോ സന്യാസി എന്നോയുള്ള വ്യത്യാസമില്ല. ഗുരു ഗൃഹസ്ഥാശ്രമികളുടെ ജീവൻ ഉയർത്തിക്കൊണ്ടുവരുന്നു. അതിനായി ചെയ്യിക്കുന്ന കർമ്മങ്ങളാണ് പ്രാർത്ഥനയും വ്രതങ്ങളും. നവപൂജിതം 97 ആഘോഷങ്ങളോടനുബന്ധിച്ച് രത്നഗിരി യൂണിറ്റ് സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിസംസാരിക്കുകയായിരുന്നു ജനനി കൃപ ജ്ഞാന തപസ്വിനി. പ്രാർത്ഥനയോടെയും ഗുരുപാദ വന്ദനത്തോടെയും ആരംഭിച്ച സൽസംഗത്തിൽ കുമാരി അർപ്പിത ജി ഗുരുവാണി വായിച്ചു. ശാന്തിഗിരി ആശ്രമം സീനിയർ മാനേജർ സ്പിരിച്വൽസോൺ ശ്യാം കുമാർ പ്രഭാഷണം നടത്തി. രാധമ്മ എ സ്വാഗതവും ആദിത്യൻ എസ് കൃതജ്ഞതയും അറിയിച്ചു.

Related Articles

Back to top button