IndiaLatest

തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടു വയസുകാരി മരിച്ചു

“Manju”

 

തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്ബ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം.

വിഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയും മുത്തശ്ശിയും മാത്രമാണു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം എടുക്കാനായി മുത്തശ്ശി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം.

പൊട്ടിത്തെറിയില്‍ കുട്ടിയുടെ വലതു കൈവിരലുകള്‍ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ട്. മുഖത്ത് ഗുരുതരമായി പരുക്കേറ്റതായും പൊലീസ് അറിയിച്ചു. പഴയന്നൂര്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് ശേഷമേ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യശ്രീ.

 

Related Articles

Back to top button