KeralaLatestThiruvananthapuram

നെടുമങ്ങാട് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആദ്യകാല ബ്ലാക്ക് ബെൽറ്റും കരാട്ടെ കോച്ചും നാട്ടിലും വിദേശത്തും ധാരാളം ശിഷ്യഗണങ്ങളും ഉള്ള നാദിർഷാൻ്റെ സ്മരണാർത്ഥം നടത്തപ്പെടുന്ന അഞ്ചാമത് നെടുമങ്ങാട് ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പ് ചുള്ളിമാനൂർ രാജ് കൺവെൻഷൻ സെൻ്ററിൽ നടത്തി. ടൂർണ്ണമെൻ്റ് ബഹു. വാമനപുരം എം എല്‍ എ ശ്രീ ഡി കെ മുരളി ഉത്ഘാടനം ചെയ്തു. ടൂർണമെൻ്റ് ചെയർമ്മാൻ അക്ബർ ഷാൻ ചുള്ളിമാനൂർ അദ്ധ്യക്ഷത വഹിച്ചു വിജയികളെയും പ്രതിഭകളെയും ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈലജ ആദരിച്ചു. നാദിർഷാൻ മെമ്മോറിയൽ ഗുരു ശ്രേഷ്ഠ അവാർഡ് 2022 കേരളാ കരാട്ടെ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആര്‍ സുരാജിന് എം എല്‍ എ ശ്രീ ഡി കെ മുരളി സമർപ്പിച്ചു.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരായ ആനാട് സുരേഷ്, സാദിയാ ബീവി, പഞ്ചായത്ത് അംഗം ശോഭ, സുമയ്യ എന്നിവരും വി സമ്പത്ത്, പെരിങ്ങമ്മല സജീബ് ഖാൻ, സുരേഷ് കുമാർ, രാധാകൃഷ്ണൻ നായർ, വിനീത് കൊല്ലം, കണ്ണൂർ പി അമീർ, സുധീഷ് കുമാർ, ഷിബു എം ഹബീബ്, മതീഷ്, ജയപാലൻ എന്നിവർ ആശംസകൾ അറിയിച്ചു.

ടൂർണമെൻ്റിൻ്റെ ഏറ്റവും കൂടുതൽ പോയൻ്റ് നേടിയ കൊല്ലം ജയ് ഭാരത് കരാട്ടെ ടീം ഒന്നാം സ്ഥാനവും, ആറ്റിങ്ങൽ കരാട്ടേ ടീം രണ്ടാം സ്ഥാനവും, പോത്തൻകോട് ഒക്കിനാവൻ ഗോജു റിയു കരാട്ടേ ടീം മൂന്നാം സ്ഥാനവും നേടി. ടുർണ്ണമെൻറിൽ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുകയും ചികിത്സാ ധനസഹായം നൽകുകയും ചെയ്തു.

Related Articles

Back to top button