InternationalLatestUncategorized
സിംഗിള്‍സ് റിക്കര്‍വ് വിഭാഗത്തില്‍ ദീപികാകുമാരി ലോക റാങ്കിംങ്ങില്‍
പാരിസ് ; സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ വനിതാതാരം ദീപികാ കുമാരി ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. ആര്‍ച്ചറി വേള്‍ഡ് കപ്പ് സ്റ്റേജ് ത്രീയില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയതിന് പിന്നാലെ താരത്തിന്റെ പുതിയ നേട്ടം. സിംഗിള്‍സ് റിക്കര്‍വ് വിഭാഗത്തിലാണ് ദീപിക ഒന്നാം റാങ്കിലെത്തിയത്.
പാരിസില്‍ നടക്കുന്ന ലോകകപ്പില്‍ വനിതാ സിംഗിള്‍സ്, വനിതാ ടീം, മിക്സഡ് ടീം റീക്കര്‍വ് വിഭാഗങ്ങളിലാണ് ദീപിക സ്വര്‍ണത്തിലേക്ക് അമ്ബ് തറപ്പിച്ചത്. 2012-ലും റാഞ്ചിയില്‍ നിന്നുള്ള ഇരുപത്തിയേഴുകാരിയായതാരം ഒന്നാം റാങ്കിലെത്തിയിരുന്നു.