KeralaKozhikodeLatest

വിശ്വജ്ഞാന മന്ദിരത്തില്‍ സാംസ്കാരിക ദിനം സമുചിതമായി ആഘോഷിച്ചു.

“Manju”
നവംബര്‍ – 5, വിശ്വജ്ഞാന മന്ദിരം

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാന മന്ദിരത്തില്‍ ശാന്തിഗിരി സാംസ്കാരിക ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 5.45 ന് പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആശ്രമാങ്കണത്തില്‍ കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തി. തുടര്‍ന്ന് 6 മണിക്ക് ആരാധനയും പ്രാര്‍ത്ഥനയ്ക്കും ശേഷം 7 ന് തട്ടസമര്‍പ്പണവും പ്രസാദ വിതരണവും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിന് പി.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഇൻഡസ്ട്രീസ്) ടി.പി.കേളന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.  ബ്രഹ്മചാരി സ്തുതി മഹനീയ സാന്നിദ്ധ്യം വഹിച്ചു.  ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ശശിധരന്‍ ആശംസയര്‍പ്പിച്ചു.

തുടര്‍ന്ന് സാംസ്കാരിക വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷണ്മുഖം പി. , ഷാജി അത്തോളി എന്നിവർ വി.എസ്. എൻ. കെ കോഴിക്കോട് , കൊയിലാണ്ടി ഏരിയകളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഷീബ പി.പി. , രാജി ഷാജി എന്നിവർ മാതൃമണ്ഡലം കോഴിക്കോട് , കൊയിലാണ്ടി ഏരിയാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കുമാരി അർച്ചന അത്തോളി ഗുരു മഹിമയുടെയും, കുമാരി അമൃത എ ഗുരുകന്തിയുടെയും റിപ്പോർട്ട് അവതരിപ്പിച്ചു.
റാം മോഹൻ എം. വിശ്വസംസ്കൃതി കലാരംഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു.

ദിവിൻ രാജ് ശാന്തിമഹിമയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. എം. ചന്ദ്രൻ ശാന്തിഗിരി രക്ഷാകർതൃ സമിതിയുടെയും  എം. പ്രദീപൻ ഗൃഹസ്ഥാശ്രമസംഘത്തിന്റെയും റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വസംസ്കൃതി കലാരംഗത്തിലെ കലാകാരന്മാര്‍ ഗുരുഭക്തി ഗാനങ്ങള്‍ ആലപിച്ചു.

ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ നവംബര്‍ 5 സാംസ്കാരിക ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നടന്നത്. കേന്ദ്രാശ്രമമായ പോത്തന്‍കോട് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും, സോണല്‍ ഓഫീസായ ന്യൂഡല്‍ഹിയില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ധ്വജം ഉയര്‍ത്തി.

വിശ്വജ്ഞാന മന്ദിരത്തില്‍… നവംബര്‍ 5 ചിത്രങ്ങളിലൂടെ..

Related Articles

Back to top button