Ernakulam

എറണാകുളത്ത് വരുന്ന രണ്ട് ആഴ്ച നിർണായകം

“Manju”

എറണാകുളം : കൊറോണ വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ വരുന്ന രണ്ട് ആഴ്ച നിർണായകമെന്ന് ജില്ലാ കളക്ടർ. ഇപ്പോഴുള്ള ജാഗ്ര രണ്ടാഴ്ച കൂടി തുടരണമെന്ന് കളക്ടർ എസ്.സുഹാസ് മുന്നറിയിപ്പ് നൽകി. രോഗികൾക്കായി ഓക്‌സിജൻ ബെഡുകൾ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

19 പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ പഞ്ചായത്തുകളിൽ പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ജില്ലയിൽ ഓക്‌സിജൻ ബെഡുകൾക്ക് ക്ഷാമം നേരിടാൻ കാരണമായിട്ടുണ്ട്. 1000 ബെഡുകൾ കൂടി തയ്യാറാക്കിയാൽ ഈ പ്രശ്‌നം പരിഹരിക്കാം. ബിപിസിആർ ബെഡുകൾ തയ്യാറാക്കി വരികയാണ്. ഇതിൽ നൂറെണ്ണം ഈ ആഴ്ച തന്നെ ഉപയോഗിക്കാൻ കഴിയുമെന്നും കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് രോഗവ്യാപന തോത് രൂക്ഷമായ ജില്ലകളിൽ ഒന്നാണ് എറണാകുളം. രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചതു മുതൽ ദിനം പ്രതി 3500 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Back to top button