IndiaLatest

ജെഇഇ അഡ്വാന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

“Manju”

ഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഐഎടി ഡല്‍ഹി സോണിലെ മൃദല്‍ അഗര്‍വാളാണ് ജെഇഇ അഡ്വാന്‍സില്‍ ഒന്നാമത്. 360ല്‍ 348 മാര്‍ക്ക് നേടിയാണ് അഗര്‍വാള്‍ ഒന്നാമതെത്തിയത്. രാജ്യത്തെ ഐഐടികള്‍, ഏറ്റവും പ്രധാനപ്പെട്ട എന്‍ജിനീയറിങ് കോളേജുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

ഡല്‍ഹി ഐഐടി സോണിലെ കാവ്യ ചൊപ്രയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കാവ്യയക്ക് 286 മാര്‍ക്കാണ് നേടാനായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാവ്യയാണ് ഒന്നാം സ്ഥാനം നേടിയത്. നേരത്തെ ജെഇഇ മെയിന്‍ പരീക്ഷയില്‍ 300ല്‍ 300 മാര്‍ക്കും കാവ്യ നേടിയിരുന്നു. ജെഇഇ അഡ്വാന്‍സ് പരീക്ഷയെഴുതിയ 1,41,699 പേരില്‍ 41862 പേരാണ് യോഗ്യത നേടിയത്.

നേരത്തെ ജൂലൈ 3 ന് നടത്താനിരുന്ന പരീക്ഷ കോവിഡിന്റെ പശ്ചായത്തലത്തില്‍ ഒക്ടോബര്‍ മൂന്നിനാണ് നടത്തിയത്. ഫലം വന്നതോടെ 23 ഐഐടികളിലേക്കുള്ള പ്രവേശന നടപടികളും ഉടന്‍ തുടങ്ങും.

Related Articles

Back to top button