KeralaLatest

ബി​.ജെ.പി ടിക്കറ്റില്‍ മത്സരിച്ച എ .​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ സഹോദരന്‍ തോറ്റു; ലഭിച്ചത്​ 20 വോട്ട്​

“Manju”

നാ​റാ​ത്ത് (ക​ണ്ണൂ​ര്‍): തോറ്റത് ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ അ​നു​ജ​ന്‍. എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥിയായി മത്സരിച്ച എ.​പി. ഷ​റ​ഫു​ദ്ദീ​നാണ് നാലാം സ്​ഥാനക്കാരനായത്​. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ നാ​ടാ​യ നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ര്‍​ഡ്​ ക​മ്ബി​ലി​ല്‍ നി​ന്നാ​യിരുന്നു ഇയാള്‍ ജനവിധി നേടിയത്. 20 വോട്ട്​ മാത്രമാണ്​ ഇയാള്‍ക്ക്​ ലഭിച്ചത്​.
മുസ്​ലിം ലീഗി​െന്‍റ സൈഫുദ്ധീന്‍ നാറാത്ത്​ 677 വോട്ടുമായി ഒന്നാമതെത്തി. 318 വോട്ട്​ നേടി എസ്​.ഡി.പി.ഐ ആണ്​ ഇവിടെ രണ്ടാം സ്​ഥാനത്തെത്തിയത്​. 125 വോട്ടുകളുമായി സി.പി.എം മൂന്നാം സ്​ഥാനുത്തക്ക്​ പിന്തള്ളപ്പെട്ടു.
നാ​റാ​ത്ത് അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ ത​റ​വാ​ട് വീ​ടി​ന് സ​മീ​പം ത​ന്നെ​യാ​ണ് ഷ​റ​ഫു​ദ്ദീ​ന്‍ താ​മ​സി​ക്കു​ന്ന​ത്. ബി.ജെ.പിയും എന്‍.ഡി.എയും ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസിന്‍റെയും സി.പി.എമ്മിന്റെയും കളളപ്രചാരണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാണ് താനും സഹോദരനെപ്പോലെ ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ഷറഫുദ്ദീന്‍ നേരത്തേ പറഞ്ഞിരുന്നു.

Related Articles

Back to top button