പോത്തന്‍കോട് : തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ ലക്ഷ്മിപുരം യൂണിറ്റില്‍ ദുബായില്‍ താമസിക്കുന്ന എം.കെ.ബാലസുബ്രഹ്മണ്യന് ഭവാനിപ്രിയ ദമ്പതികള്‍ പുതുതായി നിര്‍മ്മിക്കുന്ന ഭവനത്തിന് ശാന്തിഗിരി ആശ്രമം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാന തപസ്വി ശിലാസ്ഥാപനം നടത്തി.
എം.കെ. ബാലസുബ്രഹ്മണ്യന്റെ സഹോദരി എം.കെ. സംഗീത മഞ്ജുവും ഭര്‍ത്താവ് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹരിഹരന് പിയുമാണ് മേല്‍നോട്ടം വഹിക്കുന്നത്.