പാലക്കാട്: പാലക്കാട് വേലന്താവളം ആര്.ടി.ഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. ചെക്പോസ്റ്റില്‍ ചുമതലയിലുണ്ടായിരുന്ന ദ്യോഗസ്ഥനില് നിന്നും കൈക്കൂലി ഇനത്തില്‍ വാങ്ങിയ അരലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നു രാവിലെയായിരുന്നു വിജിലന്‍സിന്റെ പരിശോധന. ചെക്പോസ്റ്റില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് വന്‍തോതില്‍ കൈക്കൂലി വാങ്ങി പരിശോധന കൂടാതെ കടത്തിവിടുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ചെക്കപോസ്റ്റില്‍ ചുമതലയിലുണ്ടായിരുന്ന എ.എം.വി.ഐ വി.കെ സമീറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ആയിരത്തോളം രൂപ വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും 49,000 രൂപ അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും 150 രൂപ മേശയില്‍ നിന്നുമാണ് കണ്ടെടുത്തത്.
Related Articles
സര്‍ക്കാര്‍ പ്രസുകളില്‍ പി.എസ്.സിയുടെ ഒ.എം.ആര് ഷീറ്റ് അച്ചടി ആരംഭിച്ചു
October 27, 2020 9:21 AM
China’s top lawmakers to meet again next week, may pass Hong Kong Security Law this month
June 22, 2020 7:03 AM
Check Also
Close
-
നിരക്കിനെ ചൊല്ലിയുള്ള തർക്കം ഉണ്ടാകില്ല, ഓൺലൈൻ ഓട്ടോ വരുന്നുJuly 1, 2020 10:29 AM