IndiaKeralaLatestThiruvananthapuram

തലസ്ഥാനനഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയര്‍

“Manju”

സിന്ധുമോള്‍ ആര്‍

തലസ്ഥാനനഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയര്‍

തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6550 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളില്‍ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകള്‍ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധിഉണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം മേയര്‍ പറഞ്ഞു. വീട്ടില്‍ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുള്‍പ്പടെയുള്ള നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി. രോഗികളുടെ എണ്ണാം പതിനായിരത്തോടടുക്കുമ്പോള്‍ നിലവില്‍ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ മാത്രം രോഗതീവ്രത അനുസരിച്ച്‌ കൊവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നയം.

Related Articles

Back to top button