KeralaLatest

സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍

“Manju”

തൃശൂര്‍ ; സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. ഇതുസംബന്ധിച്ച്‌ മേയര്‍ ഡി ജി പിക്ക് പരാതി നല്‍കി. ഇക്കാര്യത്തില്‍ ഡി ജി പി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. ഔദ്യോഗിക കാറില്‍ എത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം.

മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. തന്നെ പൊലീസുകാര്‍ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറോടും സ്ഥലം എം എല്‍ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വര്‍ഗീസ് പറയുന്നു.

Related Articles

Back to top button