IndiaKeralaLatest

അമേരിക്കൻ കമ്പനികളോട് ഇന്ത്യയ്ക്ക് വാക്സിൻ നൽകാൻ യു.എസ് സെനറ്റര്‍മാര്‍

“Manju”

ഇന്ത്യക്ക് വാക് സിൻ നൽകണമെന്ന് ഫൈസർ, മൊഡേണ, ജോൺസൺ &ജോൺസൺ കമ്പനികളോട് യു.എസ്  സെനറ്റർമാർ | Top US Senators Ask Pfizer, Moderna, J&J For Global Access To  Vaccines, Including In ...

വാഷിങ്ടണ്‍: കോവിഡില്‍ വലയുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്ബനികള്‍ക്ക് യു.എസ് സെനറ്റര്‍മാരുടെ കത്ത്. അഞ്ച് ഡെമോക്രാറ്റിക് സെറ്റര്‍മാരാണ് ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍&ജോണ്‍സണ്‍ കമ്ബനികള്‍ക്ക് കത്തയച്ചത്. സെനറ്റര്‍മാരായ എലിസബത്ത് വാരന്‍, എഡ്വേര്‍ഡ് ജെ മാര്‍ക്കേ, ടാമി ബാഡ്വിന്‍, ജെഫി എ മെര്‍ക്കി, ക്രിസ്റ്റഫര്‍ മര്‍ഫി എന്നിവരുടേതാണ് നടപടി.
ഓക്സ്ഫോഡ്/ആസ്ട്രേ സെനിക്ക വാക്സിെന്‍റ നിര്‍മാതാക്കളില്‍ പ്രധാനി ഇന്ത്യയായിരുന്നു. ഏകദേശം 66 മില്യണ്‍ ഡോസ് വാക്സിന്‍ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുകയാണെന്ന് കത്തില്‍ സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഗോളതലത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ എത്രയും പെട്ടെന്ന് നടപടികളുണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വാക്സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹകമ്ബനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ലഭ്യമാവണമെന്നും കത്തില്‍ പറയുന്നുണ്ട്.

Related Articles

Back to top button