KeralaLatestUncategorized

സി.എ.ജിക്കെതിരേ ധനമന്ത്രി നിയമസഭയില്‍

“Manju”

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ | Pathanamthitta Media

ശ്രീജ.എസ്

തിരുവനന്തപുരം: സിഎജിക്കെതിരെ നിയമസഭയിലും ആരോപണം ആവര്‍ത്തിച്ച്‌ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാന്‍ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തില്‍ നടത്തിയതെന്നും തോമസ് ഐസക് പറഞ്ഞു. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും സിഎജി അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തെന്നും ഐസക് കുറ്റപ്പെടുത്തി.

സര്‍ക്കാരിന് മേല്‍ കിഫ്ബി അധിക ഭാരമുണ്ടാക്കില്ലെന്നും 14 (1) ചട്ടപ്രകാരമുള്ള ഓഡിറ്റ് പോരെന്ന് സിഎജി ഇപ്പോള്‍ കത്തെഴുതുന്നില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സി​എ​ജി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള ധ​ന​മ​ന്ത്രി​ക്കെ​തി​രാ​യ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യി​ലാ​ണ് തോ​മ​സ് ഐ​സ​ക്കിന്റെ വി​ശ​ദീ​ക​ര​ണം. ക​ര​ട് റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ല്ലാ​ത്ത പ​ല​തും അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തോ​മ​സ് ഐ​സ​ക് അ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് എ​ത്തി​ക്‌​സ് ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഐ​സ​ക്കി​ന് ക്ലീ​ന്‍ ചി​റ്റ്‌ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ പ്ര​തി​പ​ക്ഷം വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തും. വി.ഡി.സതീശന്‍ എംഎല്‍എയാണ് തോമസ് ഐസക്കിനെതിരായി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കിഫ്ബിയെ കുറിച്ചുളള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുംമുമ്പ് തോമസ് ഐസക് ചോര്‍ത്തിയെന്നാണ് വി.ഡി.സതീശന്റെ പരാതി.

Related Articles

Back to top button