KeralaLatestThiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കടുത്ത പ്രതിസന്ധി; ഏഴു ഡോക്ടര്‍മാരടക്കം 18പേര്‍ക്ക് കൊറോണ, 150 പേര്‍ നിരീക്ഷണത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുകയും സംസ്ഥാനത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിക്കുകയും ചെയ്ത തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജില്‍ വന്‍ കൊവിഡ് പ്രതിസന്ധി. ഏഴ് ഡോക്ടര്‍മാര്‍ക്ക് ​ കൊറോണ ബാധി​ച്ചതോടെ തി​രുവനന്തപുരം മെഡി​ക്കല്‍ കോളേജി​ന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. നേരത്തേ കൊറോണ ബാധിച്ച അഞ്ചുഡോക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് ഏഴുപേര്‍ക്ക് രോഗം റിപ്പോര്‍ട്ടു ചെയ്തത്. ഇതിനൊപ്പം രണ്ട് നഴ്സ് മാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് സൂചന. 150 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ഓര്‍ത്തോ, സര്‍ജറി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാല്‍പത് ഡോക്ടര്‍മാര്‍ അടക്കം 150 ഓളം പേര്‍ നിരീക്ഷണത്തില്‍ പോയി. കൊവിഡ് രൂക്ഷമായതോടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്‌സുമാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായില്ല. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലുണ്ടായിരിക്കുന്ന സാഹചര്യം ഏറെ ഗൗരവമുള്ളതാണ്. കോവിഡ് രോഗികളെ ചികിത്സിക്കേണ്ട പ്രധാന കേന്ദ്രമായ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ പതിനെട്ടുപേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കൊറോണ ബാധിച്ചതോടെ ആശുപത്രിയിലെ കൂടുതല്‍ വിഭാഗങ്ങള്‍ അടച്ചിടും. നിവലില്‍ സര്‍ജറി വിഭാഗം അടച്ചിട്ടിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നതോടെ ആയിരം പരിശോധനാകിറ്റുകള്‍ മെഡിക്കല്‍കോളേജില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകള്‍ മെഡിക്കല്‍ കോളേജിന് കൈമാറിയിട്ടുണ്ട്.

Related Articles

Back to top button