KeralaLatest

ബി.ജെ.പി സംസ്ഥാന സമിതി അംഗം നെല്ലനാട് ശശിയുടെ കാർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്: ബി.ജെ.പി സംസ്ഥാന സമിതി അംഗവും കർഷകമോർച്ചാ ജില്ലാ സെക്രട്ടറിയുമായ നെല്ലനാട് ശശിയുടെ കാർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പുലമ്പാറ അഞ്ചാംകല്ല് റോഡരികത്ത് കടയിൽ വീട്ടിൽ അംജത് (23), പന്തപ്ലാവിക്കോണം കോളനി വീട്ടിൽ മഹേഷ് (27), നാഗരുകുഴി പുതുവൽ പുത്തൻവീട്ടിൽ സുജിത് (27) എന്നിവരെയാണ് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14 ന് പന്തപ്ലാവിക്കോണത്ത് ആർ.എസ്.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷം നടക്കുകയും  പത്തോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.ആർ.എസ്.എസ്. ശാഖ നടത്തി കൊണ്ടിരുന്ന ഗ്രൗണ്ടിൽ ഡി.വൈ.എഫ്.ഐ  പ്രവർത്തകർ ഷട്ടിൽ കളിച്ചതുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് . ലോക്ഡൗണിന് മുൻപ് സ്ഥലം ഉടമ ആർ .എസ് .എസിന് എഗ്രിമെന്റ് ചെയ്ത് അവർ ഇവിടെ ശാഖ നടത്തികൊണ്ടുവരികയായിരുന്നത്രേ.ലോക്ഡൗണിനെ തുടർന്ന് ശാഖാ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.എന്നാൽ ഈ സ്ഥലത്ത് ഇപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷട്ടിൽ കളി തുടങ്ങുകയും ഇതേ ചൊല്ലി ഇരുവരും തമ്മിൽ സംഘർഷത്തിലേർപ്പെടുകയുമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ്  സ്റ്റേഷനിലേയ്ക്ക് വരുകയായിരുന്ന കർഷക മോർച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശിയുടെ കാർ ഒരു കൂട്ടം ആളുകൾ ചേർന്ന്  ആക്രമിക്കുകയായിരുന്നു. സൈഡിലേയും പിന്നിലേയും ഗ്ലാസുകൾ പൂർണ്ണമായും തകർന്നു. കാറിൽ യാത്ര ചെയ്യുകയായിരുന്ന നെല്ലനാട് ശശി, വിപിൻ ദേവ്, കിരൺ ലാൽ, ശിവപ്രസാദ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബി. ജെ. പി യുടെ നേതൃത്വത്തിൽ പ്രതികളെ ഉടൻ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ധർണ്ണയും  നടത്തിയിരുന്നു.

Related Articles

Back to top button