KeralaLatest

കേരള കലാമണ്ഡലത്തിലേക്ക് പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

“Manju”

കേരള കലാമണ്ഡലത്തിലേക്ക് പ്ലസ് വണ്‍ പ്രവേശനം നേടാൻ അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് പാസായവർക്ക് 2024 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയാത്ത വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശത്തിനു അപേക്ഷിക്കാം. പട്ടികജാതി/വർഗ വിഭാഗ വിദ്യാർഥികള്‍ക്ക് രണ്ടു വർഷം ഇളവു ലഭിക്കും.

കലാമണ്ഡലം വെബ്‌സൈറ്റില്‍നിന്ന് അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.kalamandalam.ac.in ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കാം. ഫില്‍ ചെയ്ത അപേക്ഷകള്‍ മേയ് 25 വരെ അയക്കാം. അപേക്ഷകള്‍ നിശ്ചിത തീയതിക്കകം രജിസ്ട്രാറുടെ പേരില്‍ തപാലില്‍ അയക്കണം. അപേക്ഷകർക്ക് അഭിമുഖ പരീക്ഷ ഉണ്ടാകുന്നതാണ്.

Related Articles

Back to top button