IndiaLatest

സീ എന്റർടൈൻമെന്റ്, സോണി പിക്‌ചേഴ്‌സ് ലയിക്കുന്നു.

“Manju”

ന്യൂഡൽഹി: നിരവധി മാസത്തെ നീണ്ട ചർച്ചകൾക്ക് ശേഷം സീ എന്റർടൈൻമെന്റും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും (എസ്‌പി‌എൻ‌ഐ) തമ്മിലുള്ള ലയനത്തിന് സീ എന്റർടൈൻമെന്റ് ബോർഡ് ഏകകണ്ഠമായി അംഗീകാരം നൽകി. കരാർ അനുസരിച്ച്, സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ് 1.575 ബില്യൺ ഡോളർ സ്ഥാപനത്തിൽ നിക്ഷേപിക്കും. ലയിപ്പിച്ച സ്ഥാപനത്തിന്റെ എംഡിയും സിഇഒയും ആയി പുനിത് ഗോയങ്ക തുടരും.
സാമ്പത്തിക പരാമീറ്ററുകളിൽ മാത്രമല്ല പങ്കാളി മൂല്യങ്ങൾ കൂടി പരി​ഗണിച്ചാണ് സോണി പിക്ച്ചേഴ്സുമായി ലയിച്ചതെന്ന് ലയനത്തിന് അംഗീകാരം നൽകിക്കൊണ്ട് സീ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു .
സീ എന്റർടൈൻമെന്റും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും തമ്മിലുള്ള ലയനത്തിന് ശേഷം 47.07% ഓഹരികൾ സീ എന്റർടൈൻമെന്റിന്റെ ഓഹരിയുടമകളും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്കുകൾ 52.93% ഓഹരിയുടമകളുമായിരിക്കും. ലയിപ്പിച്ച സ്ഥാപനം പൊതുവായി ലിസ്റ്റുചെയ്ത കമ്പനിയായിരിക്കും.
ലീനിയർ നെറ്റ്‌വർക്കുകൾ, ഡിജിറ്റൽ അസറ്റുകൾ, ഉൽപാദന പ്രവർത്തനങ്ങൾ, പ്രോഗ്രാം ലൈബ്രറികൾ എന്നിവ സംയോജിപ്പിക്കാൻ ഇരു കമ്പനികളും സമ്മതിച്ചിട്ടുണ്ട്. കൂടാതെ, സീലിന്റെ പ്രമോട്ടർമാരും SPNI- യുടെ പ്രൊമോട്ടർമാരും തമ്മിൽ ചില മത്സരേതര ക്രമീകരണങ്ങൾ അംഗീകരിക്കപ്പെടും.

Related Articles

Back to top button