InternationalLatest

മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം കുറയ്ക്കും

“Manju”

ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കുന്ന മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം കുറയ്ക്കും. ഉദ്ഘാടന ചടങ്ങിന് പിറ്റേന്ന് മത്സരങ്ങളുള്ള കളിക്കാര്‍ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചതായി ഇന്ത്യ ഒളിമ്പിക് സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷന്‍ പ്രേംകുമാര്‍ വര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കൊവിഡ് മുന്‍കരുതലെന്ന നിലയിലാണ് മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്തയും വ്യക്തമാക്കി. മാര്‍ച്ച്‌ പാസ്റ്റില്‍ പരമാവധി എത്ര പേരെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന്‌ തീരുമാനമെടുക്കും.

Related Articles

Back to top button