ആലപ്പുഴ : ആലപ്പുഴ ബൈപാസ് നാടിനു സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനായി ബൈപാസ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായി പങ്കെടുത്തു. കളര്‍കോട്ട് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി ജി.സുധാകരന് അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരന്, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമന്, എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പതിറ്റാണ്ടുകള്‍ വൈകി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരന്റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനത്തിന് വലിയ സഹായം നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. 6.8 കിലോമീറ്റര്‍ ബൈപ്പാസില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്. മേല്‍പ്പാലംമാത്രം 3.2 കിലോമീറ്ററാണ് ഉള്ളത്.