IndiaLatest

ശൈശവ വിവാഹ ഭേഭഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

“Manju”

ഡല്‍ഹി ; ശൈശവ വിവാഹ ഭേഭഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.സ്ത്രീകളുടെ വിവാഹപ്രയം 21 ആക്കുന്ന നടപടികളുടെ ഭാഗമാണ് ബില്‍ അവതരണം. ബില്ലിനെ എതിര്‍ക്കും എന്നാണ് പ്രതിപക്ഷപാര്‍ട്ടികളില്‍ ഭൂരിപക്ഷവും നിലപാട് സ്വീകരിച്ചിട്ടുള്ളത്. 12 എം.പി മാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയും ഇന്നാണ് നടക്കുക.

വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 21 ആയി നിശ്ചയിക്കണം ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ ഒരു വര്‍ഷം ജനങ്ങളെ ബോധ്യപ്പെടുത്തണം. ഒരു വര്‍ഷത്തിനു ശേഷം ഇത് നടപ്പാക്കാം എന്നാണ് ചിദംബരം പറയുന്നത്. ബില്ലിനോട് വിയോജിക്കുമ്പോഴും എതിര്‍ത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസിലുണ്ട്.

അതേസമയം കേന്ദ്ര നീക്കത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷന്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ കൂടുതല്‍ ഹനിക്കുന്നതാണ് കേന്ദ്ര നീക്കമെന്നാണ് ജനാധിപത്യ മഹിള അസോസിയേഷന്‍ പറയുന്നത്.

Related Articles

Back to top button