KeralaLatest

വളാഞ്ചേരിയില്‍ വാഹനാപകടം, രണ്ട് പേര്‍ മരിച്ചു

“Manju”

വളാഞ്ചേരിയിൽ വീണ്ടും വാഹനാപകടം; വട്ടപ്പാറയിൽ ലോറി മറിഞ്ഞു; രണ്ട് പേർ  കുടുങ്ങിക്കിടക്കുന്നു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരിച്ചു. തമിഴ്‌നാട് സ്വദേശി മുത്തുകാര്‍, മലമ്പുഴ സ്വദേശി അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് ലോറിക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ബംഗളൂരുവില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് ഇരുമ്പ് കമ്പികയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണിത്. ഒരാഴ്ച മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു.

Related Articles

Back to top button