ArticleLatest

ധീര ദേശാഭിമാനി ബാലഗംഗാധര തിലകിന്റെ നൂറാം ചരമവാർഷികം

“Manju”

“സ്വരാജ് എന്റെ ജന്മാവകാശമാണ് ഞാൻ അതു നേടുക തന്നെ ചെയ്യും” എന്നുറക്കെ പ്രഖ്യാപിച്ച ധീര ദേശാഭിമാനി.
1823 ജൂലൈ 23 ന് മഹാരാഷ്ട്രയിൽ കൊങ്കണതീരത്തുള്ള രത്നഗിരി ജില്ലയിൽ ജനനം. ബാൽ ഗംഗാധർ തിലക് എന്നായിരുന്നു പൂർണ്ണനാമം.പ്രഥാമിക വിദ്യാഭ്യാസാന്തരം 1877 ൽ ബിരുദവും തുടർന്ന് നിയമബിരുദവും നേടി.വിദ്യാഭ്യാസം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ പൂനയിൽ1880 ൽ ന്യൂ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു.കേസരി(മറാഠി)മറാത്ത(ഇംഗ്ലീഷ്)എന്നീ പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു.

ഡക്കാൻ എഡ്യൂക്കേഷണൽ സൊസൈറ്റി, ഫെർഗൂസൻ കോളേജ് (പൂനെ) എന്നിവ സ്ഥാപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.പൂനെ മുനിസിപ്പൽ കൗൺസിൽ,ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ എന്നിവയിൽ അംഗമായി.തീവ്രവാദ പക്ഷക്കാരനായ സ്വതന്ത്ര സമരസേനാനിയായിരുന്നു തിലക്.സർക്കാർനയങ്ങളെ വിമർശിച്ചതിന്റെ പേരിൽ 1897 ജൂലൈയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ബർമ്മയിലെ മാൻഡലേ ജയിലിൽ തടവിലാക്കി.

തന്റ പ്രസിദ്ധമായ “ഗീതാരഹസ്യം” ഇവിടെ വെച്ചാണ് അദ്ദേഹം രചിച്ചത്.ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി.1920 ആഗസ്റ്റ് 01 ന് അന്തരിച്ചു.ജനങ്ങൾ ബഹുമാനപൂർവ്വം അദ്ദേഹത്തെ “ലോക് മാന്യ”എന്ന് സംബോധന ചെയ്തു.The Arctic Home in the Vedas,The Orion എന്നിവയും അദ്ദേഹത്തിന്റെ രചനകളാണ്.
ഗാന്ധിയുഗത്തിനു മുൻപുള്ള ഇന്ത്യയിലെ ഏറ്റവും കാന്തിക ശക്തിയുള്ള സ്വതന്ത്ര്യസമര നായകനായിരുന്നു അദ്ദേഹം.

പത്രാധിപർ,അദ്ധ്യാപകൻ, കോൺഗ്രസ് നേതാവ്, സ്വതന്ത്ര്യസമരസേനാനി തുടങ്ങി പല നിലകളിലും അദ്ദേഹം അനന്യമായ മുദ്ര പതിപ്പിച്ചു.

Related Articles

Back to top button