KeralaLatest

കള്ള് ഒഴുക്കി കളഞ്ഞ് പ്രതിഷേധം.

“Manju”

ബിനു കല്ലാർ

ഇടുക്കി:കരിമണ്ണൂരിലെ കള്ള് ഷാപ്പ് തുറക്കാത്തതിൽ തൊഴിലാളികൾ കള്ള് മറിച്ച് കളഞ്ഞ് പ്രതിഷേധിച്ചു. തൊഴിലാളി പ്രസ്ഥാനമായ ബി.എം.എസിന്റെ ( ഭാരതീയ മസ്ദൂർ സംഘം )
നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിപ്പിച്ച് തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് തയ്യാറാകണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു .ഈ ആവശ്യമുന്നയിച്ചു കൊണ്ട് ബി.എം.എസ് തുടർ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

കരിമണ്ണൂരിൽ നടന്ന തൊഴിലാളി പ്രതിഷേധം ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വർഗ്ഗീസ് ഉദ്ഘാടനംചെയ്തു. ബി.എം.എസ്.ജില്ലാ നേതാക്കളായ എ.പി.സഞ്ചു, കെ.എം.സിജു, പി.റ്റി.സന്തോഷ് എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button