InternationalLatest

കോപ അമേരിക്ക ഒറ്റയ്ക്ക് നടത്താന്‍ തയ്യാറാണെന്ന് എഎഫ്‌എ

“Manju”

അര്‍ജന്റീന ;അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും നടത്താന്‍ സന്നദ്ധത അറിയിച്ചു അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍, ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് കൊളംബിയയില്‍ നിന്ന് കോപ്പ അമേരിക്ക വേദി മാറ്റാന്‍ തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്.

കോപ അമേരിക്ക എവിടെ നടത്തുമെന്ന് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ആശങ്കപ്പെടുമ്ബോഴാണ് ടൂര്‍ണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പറയുന്നത്. അര്‍ജന്റീനയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ശക്തമായ പ്രോട്ടോക്കോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതിനാല്‍ കോപ അമേരിക്ക നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് അര്‍ജന്റീന വ്യക്തമാക്കി.

Related Articles

Back to top button