അനൂപ്
മാവേലിക്കര- ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ഉള്ളിട്ട പുഞ്ചയിൽ നിന്നും ചാരായം വാറ്റാൻ പാകപെടുത്തിയ 210 ലിറ്റർ കോട കണ്ടെത്തി. മാവേലിക്കര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. പരിശോധനക്ക് പ്രിവന്റീവ് ആഫീസർ ജോഷിജോൺ, ബിനോയി, അനീഷ് കുമാർ, ബാബുഡാനിയേൽ എന്നിവർ പങ്കെടുത്തു