KeralaLatest

ആലപ്പുഴ ഏരിയയില്‍ സാംസ്‌കാരിക സംഗമം നടന്നു

“Manju”

ആലപ്പുഴ: ഗുരുവിന്റെ ജീവിത വേദന എന്താണെന്ന് നമ്മള്‍ മനസ്സിലാക്കുമ്പോഴാണ് സംഘടനയുടെ മഹിമ നിലനിര്‍ത്തികൊണ്ടുപോകാന്‍ കഴിയുന്നതെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. അഞ്ച് സംഘടന എന്നു പറഞ്ഞാല്‍ ഒരു കുടുംബത്തിലെ എല്ലാവരും വരും. അതാണ് സംഘടനയുടെ പ്രത്യേകത. കുട്ടികളിലും മാത്രമല്ല രക്ഷാകര്‍ത്താക്കളിലും വളര്‍ന്നു വരുന്ന തലമുറകളിലും സംഘടാ ബോധം വന്നു കഴിഞ്ഞാല്‍ അവര്‍ക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വരില്ല.

പൂജിത പീഠസമര്‍പ്പണ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം സംഘടനയുടെ പ്രവര്‍ത്തകര്‍ക്കായി നടത്തി വരുന്ന സാംസ്‌കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. നമ്മുടെ ഭക്തര്‍ ഗുരു എല്ലാമാണെന്ന് കരുതി ജീവിച്ചും പ്രവര്‍ത്തിച്ചും വരുന്നവരാണ്. കുടുംബത്തില്‍ സംഘടനാ ആശയം സ്ഥാപിച്ച് ജീവിത മാര്‍ഗത്തില്‍ അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്നും സ്വാമി പറഞ്ഞു.

ആലപ്പുഴ ഏരിയ ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ആലപ്പുഴ ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ( അഡ്മിനിസ്‌ട്രേഷന്‍) മനോഹരന്‍ എന്‍.എം. വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാന്തിഗിരി മാതൃ മണ്ഡലം ആലപ്പുഴ ഏരിയ കമ്മിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ ( അഡ്മിനിസ്‌ട്രേഷന്‍) ലൈല സി അവതരിപ്പിച്ചു.

ആശ്രമം അഡൈ്വസറി കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജിത് കുമാര്‍, തമ്പകച്ചുവട് ബ്രാഞ്ച് മാനേജര്‍ (ഓപ്പറേഷന്‍സ്) വേണുഗോപാല്‍ കെ എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 60 ലധികം സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Related Articles

Back to top button