IndiaLatest

ടിക്കറ്റ് പരിശോധനയില്‍ കോണ്‍ടാക്റ്റ്‌ലെസ് ക്യൂ ആര്‍ കോഡ് സംവിധാനം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി ‍: കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവിശമായതിനാല്‍ ഇന്ത്യന്‍ റെയില്‍വേ ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോണ്‍ടാക്റ്റ്‌ലെസ് ടിക്കറ്റ് പരിശോധനാ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നു.

റിസര്‍വ് ചെയ്ത ടിക്കറ്റ് വിശാംദശങ്ങള്‍ ക്യൂ ആര്‍ കോഡായി പ്രദര്‍ശിപ്പിക്കുന്നതിനായി എല്ലാ മേഖലാ റെയില്‍വേ സ്‌റ്റേഷനുകളെയും ഉള്‍ക്കൊള്ളുന്ന ആപ്ലിക്കേഷന്‍ സെന്റര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (സി ആര്‍ ഐ എസ്) പുറത്തിറക്കി.

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ പ്രയാഗ് ഡിവിഷനാണ് ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റിസര്‍വ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്രക്കാരന്റെ മൊബൈല്‍ നമ്പറിലേക്ക് യു ആര്‍ എല്‍, ക്യൂ ആര്‍ കോഡ് അടങ്ങിയ മെസേജ് അയക്കും. സ്റ്റേഷനില്‍ പ്രവേശിക്കുമ്പോഴോ ടിക്കറ്റ് പരിശോധിക്കുമ്പോഴോ യാത്രക്കാരന്‍ മൊബൈലില്‍ ലഭ്യമായ ക്യൂ ആര്‍ കോഡിലോ യു ആര്‍ എല്‍ കോഡിലോ ക്ലിക്കു ചെയ്താല്‍ റിസര്‍വ് ചെയ്ത് ടിക്കറ്റിന്റെ ക്യൂ ആര്‍ കോഡ് യാത്രക്കാരന്റെ മൊബൈലില്‍ ല്യഭ്യമാകുമെന്നും റെയില്‍വേ പറഞ്ഞു.

റെയില്‍വേ എക്‌സാമിനര്‍ക്ക് ഈ ക്യൂ ആര്‍ കോഡ് വേഗം പരിശോധിക്കാനാവുമെന്ന് റെയില്‍വേ അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണമെന്ന് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button