India

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് അന്തരിച്ചു

“Manju”

ശ്രീജ.എസ്

പട്ന: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ രഘുവംശ പ്രസാദ് അന്തരിച്ചു. 74 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാറില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന ഇദ്ദേഹമാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം.

പാര്‍ട്ടി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ ദീര്‍ഘകാല സഹചാരികളിലൊരാളുമായിരുന്ന രഘുവംശ്‌ പ്രസാദ് സിങ് നേതൃതലത്തിലെ പ്രശ്നങ്ങള്‍ കാരണം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്നും നിന്നും രാജി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button