IndiaKeralaLatest

ചക്ക തലയില്‍ വീണ് തൊഴിലാളി മരിച്ചു

“Manju”

ഇടുക്കി: ചെത്തിയിട്ട ചക്ക നിലത്ത് വീണ ശേഷം തെറിച്ചു തലയില്‍ വീണ തൊഴിലാളി മരിച്ചു. മധുര സ്വദേശി അറുമുഖന്‍ (68 ) ആണ് മരിച്ചത്. 40 അടിയോളം ഉയരമുള്ള പ്ലാവില്‍ നിന്നും ചെത്തിയിട്ട ചക്ക മൂലമാണ് അപകടമുണ്ടായത്. വെള്ളയാംകുടി കൊങ്ങിണിപ്പടിയിലെ ഏലത്തോട്ടത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്.
കുറച്ചു കാലമായി ഏലത്തോട്ടത്തിലാണ് അറുമുഖന്‍ ജോലി ചെയ്യുന്നത്. ചക്ക തലയില്‍ വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:സരസ്വതി.

Related Articles

Back to top button