IndiaLatest

വിഷുവിന് പ്രത്യേക ട്രെയിന്‍ സര്‍വീസ് 16 മുതല്‍

“Manju”

വിഷു തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. കൊച്ചുവേളിഎസ്‌എംവിടി ബെംഗളൂരു സെക്ടറിലാണ് സര്‍വീസ് നടത്തുന്നത്. ഈ മാസം 16ന് കൊച്ചുവേളിയില്‍ നിന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ട്രെയിന്‍ പുറപ്പെടും.

വേനല്‍ കാലം ആരംഭിച്ചതോടെ 217 സ്‌പെഷ്യല്‍ ട്രെയിനുകളിലായി 4,010 ട്രിപ്പുകളാണ് നടത്തുന്നത്. സെന്‍ട്രല്‍ റെയില്‍വേ 10 സ്‌പെഷ്യല്‍ ട്രെയിനുകളിലായി 100 ട്രിപ്പുകളും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 10 സ്‌പെഷ്യല്‍ ട്രെയിനുകളിലായി 296 ട്രിപ്പും ഈസ്റ്റേണ്‍ റെയില്‍വേ 4 സ്‌പെഷ്യല്‍ ട്രെയിനുകളിലായി 28 ട്രിപ്പും, സതേണ്‍ റെയില്‍വേ 20 സ്‌പെഷ്യല്‍ ട്രെയിനുകളിലായി 76 ട്രിപ്പും, സതേണ്‍ സെന്‍ട്രല്‍ റെയില്‍വേ 528 ട്രിപ്പും, നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ 16 സ്‌പെഷ്യല്‍ ട്രെയിനുകളിലായി 368 ട്രിപ്പും, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 1768 ട്രിപ്പും വെസ്റ്റേണ്‍ റെയില്‍വേ 846 ട്രിപ്പും നടത്തുന്നു.

Related Articles

Back to top button