India

കുടിയിറക്കപ്പെട്ട ഭൂമിയിലേക്ക് മടങ്ങിയെത്തി കശ്മീരി പണ്ഡിറ്റുകൾ

“Manju”

ശ്രീനഗർ ; കുടിയിറക്കപ്പെട്ട ഭൂമിയിലേയ്‌ക്ക് കശ്മീരി പണ്ഡിറ്റുകൾക്ക് മടങ്ങി വരുന്നതാണ് മതമൗലികവാദികൾ കശ്മീരിൽ ആക്രമണങ്ങൾ നടത്താൻ കാരണമെന്ന് റിപ്പോർട്ട് .

ദിനംപ്രതി അക്രമങ്ങളും കശ്മീരി ഹിന്ദുക്കളെ ആക്രമിക്കുന്നതുപോലുള്ള സംഭവങ്ങളും താഴ്വരയിൽ വർദ്ധിച്ചുവരികയാണ്. കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തുക്കൾ കൈയേറ്റക്കാരിൽ നിന്നും ഇടനിലക്കാരിൽ നിന്നും സംരക്ഷിക്കുന്നതിനായി സർക്കാർ വലിയ കൈയ്യേറ്റ വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത് .

ആയിരക്കണക്കിന് കശ്മീരി ഹിന്ദുക്കളുടെ പൂർവ്വിക സ്വത്ത് പ്രദേശത്തെ മതമൗലികവാദികൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുണ്ട്. മുപ്പത് വർഷങ്ങൾക്ക് ശേഷം, ഈ ഭൂമി ഹിന്ദുക്കൾക്ക് മടക്കി നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് .

ജമ്മു കശ്മീർ സർക്കാർ ഓഗസ്റ്റിൽ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ സജീവമാക്കിയിരുന്നു. കശ്മീരി ഹിന്ദുക്കൾക്ക് അവരുടെ പരാതികൾ ഇതിൽ അറിയിക്കാൻ കഴിയും . ലഭിക്കുന്ന പരാതികളിൽ ജമ്മു കശ്മീർ ഭരണകൂടം ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കുന്നുണ്ട് .

ഈ പോർട്ടലിൽ ലഭിച്ച ആയിരത്തിലധികം പരാതികളിൽ നടപടി എടുത്തിട്ടുണ്ട്. കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്ന് അനധികൃത കയ്യേറ്റം, അതിക്രമിച്ചുകടക്കൽ, ഭൂമി കൈയ്യേറ്റം എന്നിവയുടെ പരമാവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈയിടെ, അനധികൃതമായി കൈവശപ്പെടുത്തിയ 5 ഏക്കർ ഭൂമി അധികൃതർ കണ്ടെടുത്ത ഒരു പ്രത്യേക കേസും കശ്മീരിൽ ഉണ്ടായിരുന്നു. മിക്ക കേസുകളിലും കശ്മീരി പണ്ഡിറ്റുകളുടെ ഭൂമിയോ വീടുകളോ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നത് അയൽവാസികളാണ്.

അനന്തനാഗ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ, എംഎൽ ധർ എന്ന കശ്മീരി പണ്ഡിറ്റിന്റെ ഭൂമി ഗുലാം റസൂൽ എന്നയാളുടെ കൈയ്യിൽ നിന്ന് മോചിപ്പിച്ചിരുന്നു.

തന്റെ പൂർവ്വികർക്കുണ്ടായിരുന്ന 5 ഏക്കർ ഭൂമി മതമൗലികവാദികൾ കൈവശപ്പെടുത്തി ആപ്പിൾ-പിയർ തോട്ടമാക്കി മാറ്റിയെന്നാണ് ഒരാളുടെ പരാതി .ഒരു പതിറ്റാണ്ടായി കേസ് നടക്കുകയാണെന്നും , ഇപ്പോൾ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തുക്കളുടെ അനധികൃത കൈയേറ്റം സംബന്ധിച്ച് 660 പരാതികൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചതായി ശ്രീനഗർ ഡിസി മുഹമ്മദ് ഇജാസ് അസദ് പറഞ്ഞു. ഇതിൽ 390 എണ്ണം പരിഹരിച്ചു. 20 കേസുകളിൽ കൈവശക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും, അസദ് പറഞ്ഞു.ഷോപിയാൻ ജില്ലയിൽ 113 പരാതികൾ പരിഹരിച്ചു. കുപ്‌വാര, ബാരാമുള്ള, ഗന്ദർബാൽ എന്നിവിടങ്ങളിലും സമാനമായ പ്രവർത്തനം നടക്കുന്നുണ്ട്

Related Articles

Back to top button