Thrissur

21 ദിവസമായി അടഞ്ഞുകിടന്നിരുന്ന ചേറ്റുവ ഹാർബർ തുറന്നു പ്രവർത്തിക്കാൻ തീരുമാനം.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

21 ദിവസമായി അടഞ്ഞുകിടന്നിരുന്ന ചേറ്റുവ ഹാർബർ തുറന്നു പ്രവർത്തിക്കാൻ തീരുമാനം. എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതി ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കണ്ടെയ്ൻമെൻറ് സോണിൽ ഉള്ളവർ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. വള്ളങ്ങളിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ വള്ളത്തിലെ എല്ലാ തൊഴിലാളികളും നിരീക്ഷണത്തിൽ കഴിയണമെന്നും യോഗം തീരുമാനിച്ചു. വള്ളം ഉടമകളുടെ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ഹാർബർ കോഡിനേഷൻ കമ്മിറ്റിയായി ചേർന്ന് പ്രവർത്തിക്കും.
യോഗത്തിൽ അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ ടി.ജി ദിലീപ്, ചേറ്റുവ ഹാർബർ എ.എക്‌സി.എഞ്ജിനീയർ എം.ജെ. ശാലിനി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് ജേക്കബ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button